പാലായിൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 23 കാരിയോട് ലൈംഗികാതിക്രമം. ഡോക്ടർ വസ്ത്രം അഴിച്ചു പരിശോധിച്ചതായും ആരോപണം, മുൻ ആർഎംഒ അറസ്റ്റിൽ

New Update
kerala police vehicle1

പാലാ: ചികിത്സയ്ക്കെത്തിയ 23 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 70കാരനായ ഡോക്ടർ രാഘവൻ അറസ്റ്റിൽ.

Advertisment

സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

വസ്ത്രം അഴിച്ച് ശരീരഭാഗങ്ങളിൽ സ്പർശിച്ചതായും ആരോപണം. സംഭവം വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മുമ്പ് ജനറൽ ആശുപത്രിയിലെ ആർഎംഒ ആയിരുന്നു.

Advertisment