മലപ്പുറത്ത് പറമ്പില്‍പീടികയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരപ്പാറ സ്വദേശിയാണ് യുവാവ്.  കയ്യിലുണ്ടായിരുന്നത് 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്ന്. മഫ്തിയില്‍ എത്തിയ പൊലീസിനെ കണ്ട പ്രതി ഓടി. ഒടുവില്‍ പിടിയില്‍. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍

മലപ്പുറത്ത് പറമ്പില്‍പീടികയില്‍ 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി എംഡിഎംഎയുമായി യുവാവ് പിടിയില്‍.

New Update
POLICE ARREST

മലപ്പുറം: മലപ്പുറത്ത് പറമ്പില്‍പീടികയില്‍ 0.72 ഗ്രാം സിന്തറ്റിക്ക് മയക്കുമരുന്നുമായി എംഡിഎംഎയുമായി യുവാവ് പിടിയില്‍. വരപ്പാറ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (27) ആണ് പിടിയിലായത്.

Advertisment

തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍ പോലീസ് സംഘം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാവിനെ പിടിയിലായത്. പറമ്പില്‍ പീടികയിലെ എച്ച്പി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് വെച്ച് ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. 



മഫ്തിയില്‍ എത്തിയ പൊലീസിനെ കണ്ട പ്രതി തൊട്ടടുത്ത ബില്‍ഡിങ്ങിന് മുകളില്‍ കയറി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ പിന്നാലെ പിന്തുടര്‍ന്ന പൊലീസ് സാഹസികമായി വലയില്‍ ആക്കുകയായിരുന്നു.


സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും സൂചനയുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Advertisment