കോട്ടയം : നാടകരംഗത്ത് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങൾ ആണു എല്ലാ വർഷവും ആർട്ടിസ്റ്റ് കേശവൻ സ്മാരക അവാർഡുകൾക്ക് അർഹർ ആകുന്നത്. നാടക രചയിതാവും സംവിധായകനും സാമൂഹ്യപ്രവർത്തകനും കുവൈത്ത് പ്രവാസികൾക്കിടയിലെ നിറസാനിധ്യവുമായ ബാബുജി ബത്തേരി, നാടകനടനും സംവിധായകനും ഗ്രന്ഥകാരനുമായ മീനമ്പലം സന്തോഷ്, നാടക സംവിധായകനും അധ്യാപകനും ആയ അൻസാർ ഇബ്രാഹിം എന്നിവർ ആണു ഈ വർഷത്തെ പുരസ്കാര ജേതാക്കൾ.
25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂൺ 22നു കോട്ടയം കെ.പി. എസ്. മേനോൻ ഹാളിൽ നടക്കുന്ന ആത്മസിംഫണി വേദിയിൽ വച്ച് ബഹു. സഹകരണ-തുറമുഖ-രെജിസ്റ്റ്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ജേതാക്കൾക്ക് സമർപ്പിക്കും. തുടർന്ന് കൈതപ്രത്തിന്റെ രചനയിൽ, സംഗീത സംവിധായകർ ഈണം നൽകിയ ഗാനങ്ങളുമായ് കൈതപ്രം സംഗീത നിശയുമുണ്ടായിരിക്കും