/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള കോൺഗ്രസ് - കേരളകോൺഗ്രസ് (ജോസഫ്) ഉഭയകക്ഷി ചർച്ചയിൽ തീപാറുമെന്ന് സൂചന.
കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിൽ തന്നെ തങ്ങൾ മത്സരിക്കുമെന്നും വെച്ചു മാറ്റവും സീറ്റ് ഏറ്റെടുക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ്.
എന്നാൽ അങ്ങനെ ഏകപക്ഷീയമായി സീറ്റുകൾ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസുള്ളത്. നിർണായക തിരഞ്ഞെടുപ്പായതിനാൽ തന്നെ സീറ്റുകളിൽ വിജയമാണ് പ്രധാനമെന്നും കോൺഗ്രസ് നേതൃത്വവും കരുതുന്നു.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
2021ൽ തൊടുപുഴ, കോതമംഗലം, തൃക്കരിപ്പൂർ, തിരുവല്ല, ചങ്ങനാശേരി, ഇടുക്കി, ഏറ്റുമാനൂർ, കടുത്തുരുത്തി, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ പത്ത് സീറ്റുകളിലാണ് കേരളകോൺഗ്രസ് ജോസഫ് മത്സരിച്ചത്. എന്നാൽ തൊടുപുഴ, കടുത്തുരുത്തി എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
നിലവിൽ ഏറ്റുമാനൂർ, കുട്ടനാട്, ചങ്ങനാശേരി, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട സീറ്റുകളിലാണ് കോൺഗ്രസിന് കണ്ണുള്ളത്.
ഇതിന് പുറമേ തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമുയർത്തി തിരുവല്ല, മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇതേ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതൃത്വത്തെ കാണാൻ 27ന് മുതിർന്ന നേതാവ് പി.ജെ കുര്യൻ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയേക്കും.
/filters:format(webp)/sathyam/media/media_files/2026/01/24/kurian-2026-01-24-16-29-34.jpg)
തിരുവല്ലയിൽ കഴിഞ്ഞ കുറെ തവണകളായി യു.ഡി.എഫ് തോൽക്കുന്ന അവസ്ഥയുണ്ടെന്നും അതിന് പിന്നിൽ കേരള കോൺഗ്രസിലെ പടലപിണക്കമാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.
2006 മുതൽ നടന്ന തിരഞ്ഞെടുപ്പുകളിൽ മാണി, ജോസഫ് വിഭാഗങ്ങൾ മാറിമാറി മത്സരിച്ചിട്ടും വിജയിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി സീറ്റ് കോൺഗ്രസിന് നൽകണമെന്നാണ് ആവശ്യമുയർത്തിയിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കേരളകോൺഗ്രസിന് കോട്ടയം പാർലമെന്റ് സീറ്റ് നൽകിയപ്പോൾ രണ്ട് സീറ്റുകൾ കോൺരഗസ് ഏറ്റെടുക്കുമെന്ന ധാരണയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. തൃക്കരിപ്പൂരും കോൺഗ്രസ് ഏറ്റെടുത്തേക്കും. കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല സീറ്റുകളിൽ വെച്ചുമാറ്റത്തിനും സാധ്യതകൾ തെളിഞ്ഞേക്കാം.
കോട്ടയം ജില്ലയിലെ ചില സീറ്റുകളിൽ കേരളകോൺഗ്രസ് കണ്ണുവെയ്ക്കുന്നുണ്ട്. ഒരു കാരണവശാലും ചങ്ങനാശേരിയും തിരുവല്ലയും വിട്ട് നൽകില്ലെന്നാണ് കേരളകോൺഗ്രസ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ ഉഭയകക്ഷി ചർച്ചകളിൽ കാര്യകാരണസഹിതം കോൺഗ്രസ് വിശദീകരണം നൽകിയാൽ കേരളകോൺഗ്രസിന് ഇത് അംഗീകരിക്കേണ്ടി വരും. പല സീറ്റുകളിലും മത്സരിക്കാൻ കൃത്യമായ സ്ഥാനാർത്ഥികളില്ല എന്നതും കേരളകോൺ്രഗസിനെ വലയ്ക്കുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/18/joseph-2026-01-18-20-30-20.jpg)
പ്രവർത്തിക്കാനും മത്സരിക്കാനും ആളും പേരുമില്ലാത്ത പാർട്ടിക്ക് എന്തിനാണ് ത്യാഗം സഹിച്ച് സീറ്റുകൾ വിട്ട് നൽകുന്നതെന്ന് കോൺഗ്രസിൽ വാദമുയരുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us