നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​ തന്നെ... സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

എ​ല്‍​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം

New Update
pala

പാ​ലാ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. 

Advertisment

എ​ല്‍​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം.

ഇ​ത്ത​വ​ണ പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന് ജോ​സ് കെ. ​മാ​ണി​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ, ജോ​സ് കെ. ​മാ​ണി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി​യു​ടെ മ​റു​പ​ടി.

"പാ​ർ​ട്ടി തീ​രു​മാ​നി​ക്കും, ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കും. സം​ശ​യ​മെ​ന്താ?. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യി​ട്ട് ആ​ലോ​ച​ന​യു​ടെ കാ​ര്യ​മെ​ന്താ. അ​തൊ​ക്കെ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ, സ​മ​യ​ത്ത് പു​റ​പ്പെ​ടു​വി​ക്കും'. - റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ഇ​തേ​സ​മ​യം റോ​ഷി​യു​ടെ കൈ​യി​ൽ നി​ന്ന് മൈ​ക്ക് വാ​ങ്ങി​യ ജോ​സ് കെ. ​മാ​ണി, ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

Advertisment