പുകവലിക്കും മദ്യത്തിനുമെതിരെ ഹ്രസ്വ ചിത്രവുമായി അട്ടപ്പാടിയിലെ കാരറ ഗവ. യു പി സ്കൂൾ; ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം റിലീസ് ചെയ്ത് മന്ത്രി എം ബി രാജേഷ്

New Update
ATTAPADI SCHOOL

അട്ടപ്പാടി: ‘വലിയ വില കൊടുക്കേണ്ടി വരും’ എന്ന പേരിൽ പുകവലിക്കും മദ്യത്തിനുമെതിരെ ഹ്രസ്വ ചിത്രവുമായി അട്ടപ്പാടിയിലെ കാരറ ഗവ. യു പി സ്കൂൾ.   സ്കൂൾ ഫിലിം ക്ലബാണ് ചിത്രം നിർമ്മിച്ചത്. മന്ത്രി എം ബി രാജേഷ് തന്റെ  ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രം റിലീസ് ചെയ്തു.

Advertisment

വലിയ വില കൊടുക്കേണ്ടി വരും’  ഹ്രസ്വചിത്രം റിലീസ് ചെയ്തത് ലോക പുകയില വിരുദ്ധ ദിനത്തിലാണ് .   സിഗരറ്റും മദ്യവും ഒരു സാധാരണക്കാരന്റെ ജീവിതത്തിൻ്റെ സാമ്പത്തികാവസ്ഥ എങ്ങനെ തകിടം മറിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. 

ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് മൂന്നാം ക്ലാസുകാരി ശ്രീഭവ്യയാണ് .   സിനിമയുടെ രചനയും സംവിധാനവും വിദ്യാർത്ഥിനിയായ മിത്ര സാജനാണ്. അനീഷ് പുലിയറ സഹസംവിധാനവും പ്രധാന അധ്യാപികയും സംവിധായികയുമായ സിന്ധുസാജൻ എന്നിവർ നേതൃത്വം നൽകി