New Update
/sathyam/media/media_files/2024/12/03/JKZGDit5mDLkCtPMxO8v.jpg)
കടുത്തുരുത്തി:കടുത്തുരുത്തിയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടമായ ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയിലും, കാറുകളിലും ഇടിച്ചാണ് അപകടം.
Advertisment
/sathyam/media/media_files/2024/12/03/BuXV01WXQWo7y3Ux3c8f.jpg)
കടുത്തുരുത്തി ടൗണില്‍ നിന്നും മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ ബ്രേക്ക് നഷ്ടമായി. ഇതേ തുടര്‍ന്ന് ബ്രേക്ക് നഷ്ടമായ ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ സൈഡ് ഗ്ലാസിലും, മറ്റൊരു ഓട്ടോറിക്ഷയും ഇടിച്ചതിനു ശേഷം റോഡില്‍ വട്ടം തിരിക്കുകയായിരുന്ന കാറിന്റെ മുന്‍വശത്തും ചെന്ന് ഇടിക്കുകയായിരുന്നു.
കാറിന്റെ മുന്‍വശത്തെ ബംബര്‍ തകര്‍ന്നു.ഓട്ടോറിക്ഷ റോഡരികില്‍ നിന്ന വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയും ഒരുവശം ഭാഗികമായി തകരുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us