New Update
/sathyam/media/media_files/2024/11/04/8nD9ydS6WkbVp4giPYuT.jpg)
കോഴിക്കോട്: ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെകിന്റെ (IOCOD Infotech) ഗവ. സൈബര്‍പാര്‍ക്കിലെ പുതിയ ഓഫീസ് ഇന്ന് (ഫെബ്രുവരി എട്ട്) ഉദ്ഘാടനം ചെയ്യും. വൻകിട മെട്രോ നഗരങ്ങൾക്ക് പുറത്തേക്ക് സാങ്കേതിക വളർച്ച വ്യാപിപ്പിക്കുക, പ്രാദേശികമായി പ്രതിഭകളെ വളര്‍ത്തുക, ഉന്നത നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്പനി പുതിയ ചുവടുവെപ്പ് നടത്തുന്നത്.
ഫിൻടെക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ, നൂതന സോഫ്റ്റ്‌വെയർ വികസനം, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ എന്നിവയിലാണ് അയോകോഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യക്കകത്തും വിദേശത്തുമുള്ള സംരംഭങ്ങൾക്ക് അത്യാധുനിക ടെക്നോളജി സൊല്യൂഷന്‍സ് നൽകുന്നതിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനങ്ങൾ, സാസ് (SaaS) ഉൽപ്പന്നങ്ങൾ, ഓട്ടോമേഷൻ ടൂളുകൾ, എന്റർപ്രൈസ് ഡിജിറ്റൽ സിസ്റ്റങ്ങൾ എന്നിവയിൽ പ്രവർത്തിക്കുന്ന ടീമുകളാണ് പുതിയ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നത്.
വടക്കൻ കേരളത്തിലെ എഞ്ചിനീയറിംഗ്, ഡിജിറ്റൽ മേഖലകളിലെ മികച്ച പ്രതിഭകളെ ലക്ഷ്യമിട്ടാണ് സൈബർപാർക്കിലെ പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് അയോകോഡ് സ്ഥാപകനും സിഇഒയുമായ കെ.കെ. ഫാസിൽ പറഞ്ഞു. ഇത് കമ്പനിയുടെ അടുത്ത ഘട്ടത്തിലുള്ള വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കും. മുൻകാലങ്ങളിൽ തൊഴിലവസരങ്ങൾ തേടി വന്‍ നഗരങ്ങളിലേക്ക് കുടിയേറിയിരുന്ന പ്രഗത്ഭരായ പ്രൊഫഷണലുകള്‍ക്ക് നാട്ടിൽ തന്നെ ആഗോള നിലവാരത്തിലുള്ള മികച്ച കരിയർ നൽകാനാണ് അയോകോഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നു തന്നെയുള്ള ഐടി കമ്പനികള്‍ സൈബര്‍പാര്‍ക്കില്‍ അവരുടെ ആസ്ഥാനം ഉറപ്പിക്കുന്നത് ഐടി ആവാസവ്യവസ്ഥയ്ക്ക് കോഴിക്കോട് എന്ന ഐടി ഡെസ്റ്റിനേഷനിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് സൈബർപാർക്ക് അധികൃതര്‍ വ്യക്തമാക്കി.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us