New Update
/sathyam/media/media_files/2026/01/20/1768924187-2026-01-20-22-09-01.jpg)
മലപ്പുറം: പായസത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പന്‍( 55) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
Advertisment
പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹത്തിനിടെയാണ് അയ്യപ്പൻ പായസ ചെമ്പിൽ വീണത്. വിവാഹ സത്കാരത്തിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us