New Update
/sathyam/media/media_files/2025/08/02/wayanad-2025-08-02-19-44-42.jpg)
കൽപ്പറ്റ: വയനാട്ടിൽ പാസ്റ്റർക്ക് നേരെ കൊലവിളിയുമായി ബജ്റംഗ് ദൾ പ്രവർത്തകർ. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
Advertisment
ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് ബജ്റംഗ് ദൾ പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തി.
വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് പാസ്റ്റർ പോയതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us