മൈസൂരിൽ ലോറി മറിഞ്ഞ് അപകടം. മലപ്പുറം സ്വദേശികൾ മരിച്ചു. മുഹമ്മദ്‌ അമീൻ,ഇര്‍ഷാദ് അലി എന്നിവരാണ് മരിച്ചത്

നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്

New Update
289618

ബംഗളൂരു: കർണാടകയിൽ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ വെച്ചുണ്ടായ ലോറി അപകടത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു.

Advertisment

കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്‍റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ തുംകൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഖബറടക്കം ഞായറാഴ്ച നടക്കും.

Advertisment