Advertisment

ദിവസവും തൈര് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

വിറ്റാമിനുകള്‍ക്കൊപ്പം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.  പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്.

New Update
fggffgg

പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച ഒരു പാലുൽപ്പന്നമാണ് തൈര്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ കഴിയുന്ന വിവിധ ആരോഗ്യ ഗുണങ്ങൾ തൈര് നമുക്ക് നൽകുന്നു. വിറ്റാമിനുകള്‍ക്കൊപ്പം കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.  പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. കൂടാതെ മലബന്ധത്തെ തടയാനും ഇവ സഹായിക്കും. 

Advertisment

 പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈര് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാത്സ്യം ധാരാളം അടങ്ങിയ തൈര് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കും.  കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിട്ടുണ്ട്. തൈരില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. 

 പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.തൈര് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പതിവായി തൈര് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യതയെ കുറച്ചേക്കാം. കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ തൈര് പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതിവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. പ്രോബയോട്ടിക് ആയതിനാൽ തന്നെ തൈര് പതിവായി കഴിക്കുന്നത് വിഷാദം, ഉത്കണ്ഠ തുടങ്ങിയവയെ തടയാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് തൈര്. അതിനാല്‍ ഇവ പതിവായി രാവിലെ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. തൈര് കഴിക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടാനും നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും.

benefits-of-consuming-yoghurt
Advertisment