കാർഷിക മുന്നറിയിപ്പ് സംവിധാനമായ ഭാരത് വിസ്താർ ഉദ്ഘാടനം: സിഎംഎഫ്ആർഐയിൽ തത്സമയം വീക്ഷിക്കാം

New Update
cmfri

കൊച്ചി: കേന്ദ്ര സർക്കാറിന്റെ കർഷകർക്കായുള്ള എ ഐ അധിഷ്ടിത മുന്നറിയിപ്പ് സംവിധാനമായ ഭാരത് വിസ്താർ ലോഞ്ചിംഗ് തത്സമയം വീക്ഷിക്കാൻ സിഎംഎഫ്ആർഐ അവസരമൊരുക്കും. വിപണിയിലെ വിലവിവരങ്ങൾ, ഇൻഷുറൻസ്, ബാങ്ക് വായ്പ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കർഷകർക്ക് കൈമാറുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും ബോധവൽകരണ പരിപാടിയും ചൊവ്വാഴ്ച (ഫെബ്രുവരി 17) രാവിലെ 9.30ന് ആരംഭിക്കും.

കർഷകർക്ക് കൃഷിസംബന്ധമായ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കേന്ദ്ര ബജറ്റിൽ ഇതിന്റെ പ്രഖ്യാപനുമുണ്ടായിരുന്നു.  സിഎംഎഫ്ആർഐയിൽ ഒരുക്കുന്ന ലൈവ് ടെലികാസ്റ്റിൽ താൽപര്യമുള്ള കർഷകർക്ക് പങ്കെടുക്കാം. ഫോൺ- 8921837939, 9945035707

Advertisment
Advertisment