New Update
/sathyam/media/media_files/2026/02/24/latha-lekshmi-menon-2026-02-24-21-31-32.jpeg)
കൊച്ചി: ലോകമെമ്പാടുമുള്ള കലാപരമായ ആവിഷ്കാരങ്ങളുടെ സമുദ്രമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് പ്രശസ്ത സമകാലിക മലയാള എഴുത്തുകാരി ലത ലക്ഷ്മി മേനോൻ അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച ശേഷം സംസാരിക്കുകായിരുന്നു അവര്‍.
ആഗോള കലകളുടെ സംഗമസ്ഥാനമാണ് കൊച്ചി ബിനാലെയെന്നും ഇതില്‍ സന്ദര്‍ശകയായെങ്കിലും പങ്കാളിയാകാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അവര്‍ പറഞ്ഞു. കലാകാരിയും എഴുത്തുകാരിയും എന്ന നിലയിൽ കലയും സംഗീതവും തമ്മിലുള്ള ബന്ധത്തെ പ്രമേയമാക്കുന്ന സൃഷ്ടികളാണ് കൂടുതൽ ഇഷ്ടമായതെന്ന് അവർ വ്യക്തമാക്കി. സിംഗപ്പൂർ ആസ്ഥാനമായുള്ള കലാകാരി സറീന മുഹമ്മദിന്റെ കലാപ്രതിഷ്ഠ വലിയ സ്വാധീനം ചെലുത്തിയെന്നും അതിന്റെ സംഗീതാത്മകതയും ആഴവും ഏറെ ശ്രദ്ധേയമാണെന്നും അവർ പറഞ്ഞു.
2012-ൽ ബിനാലെ ആരംഭിച്ചത് മുതൽ താൻ നിത്യസന്ദര്‍ശകയാണെന്ന് ലത ലക്ഷ്മി മേനോൻ ചൂണ്ടിക്കാട്ടി. ബിനാലെ കാണാൻ തുടങ്ങിയാൽ അവിടെ നിന്ന് തിരിച്ചുപോകാൻ തോന്നാറില്ലെന്നും അത് പൂർണ്ണമായി ആസ്വദിക്കാൻ ദിവസങ്ങള്‍ തന്നെ ചിലവഴിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
കൊടുങ്ങല്ലൂർ ഗുരുശ്രീ പബ്ലിക് സ്കൂളിലെ 73 വിദ്യാർത്ഥികളും അധ്യാപകരും ബിനാലെ കാണാൻ എത്തിയിരുന്നു. കൂടാതെ, കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ ഏഴ്, എട്ട് ക്ലാസുകളിലെ 140 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും ബിനാലെ പ്രദർശനങ്ങൾ സന്ദർശിച്ചു.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us