വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി

വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസം കൊണ്ട് പൊലീസ് പിടികൂടി.

New Update
RATHEESH 11

ആലപ്പുഴ: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസം കൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കല്‍വെളി വീട്ടില്‍ അശ്വിന്‍ ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടില്‍ നിന്ന് മോഷണം പോയത്. 

Advertisment

തുടര്‍ന്ന് നല്‍കിയ പരാതിയില്‍ കേസെടുക്കുകയും സ്ഥലത്തെ സിസിടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഉടന്‍ തിരിച്ചറിയുകയായിരുന്നു. കൂട്ടുകാരന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയായ കളര്‍കോട് താനാകുളങ്ങര വീട്ടില്‍ രതീഷി (25 )നെ പൊലീസ് പിടികൂടി ബൈക്ക് കണ്ടെത്തി. 

 

Advertisment