ജമാ അത്തെ ഇസ്ലാമി സഹകരണത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ;കോൺഗ്രസ് തീവ്രവാദത്തെ ശരിവയ്ക്കുന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നുവെന്ന് ബി ജെ പി ; സിപിഎം മുമ്പ് ചെയ്ത അതേ തെറ്റ് കോൺഗ്രസും ആവർത്തിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ ബി ജെ പി പ്രചാരണം

കോൺഗ്രസ് തീവ്രവാദത്തെ ശരിവയ്ക്കുന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു. 

New Update
jamayathe islami

തിരുവനന്തപുരം :ഭരണഘടനയെ അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പരസ്യമായി സ്വീകരിക്കുന്നതിലൂടെ, കോൺഗ്രസ് തീവ്രവാദത്തെ ശരിവയ്ക്കുന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സുരക്ഷയെ കോൺഗ്രസ് അപകടത്തിലാക്കുന്നു. ഭരണഘടനയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് മറുവശത്ത് അതിനെ തകർക്കാൻ ആഗ്രഹിക്കുന്നവരുമായി സഖ്യമുണ്ടാക്കുന്നു.

Advertisment

 സിപിഎം മുമ്പ് ചെയ്ത അതേ തെറ്റ്ഗ്രസും ആവർത്തിക്കുന്നു, ഇരുമുന്നണികളും അഴിമതിയിലും തീവ്രവാദ അനുകൂല നിലപാടുകളിലും പങ്കാളികൾ. സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിന് നൽകുന്ന വോട്ട്, ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്, ഇത് കേരളത്തിന്റെ ഭാവിയെ കൂടുതൽ അപകടത്തിലാക്കും. 

സിപിഎം-കോൺഗ്രസ് കുറുവാ സംഘത്തിന്റെ കാപട്യത്തിന്റെയും തീവ്രവാദ അനുകൂല നിലപാടുകളുടെയും രാഷ്ട്രീയത്തെ തള്ളിക്കളയാൻ മലയാളികൾ തയ്യാറായി കഴിഞ്ഞു.
വിശ്വാസങ്ങൾ സംരക്ഷിച്ച് സുരക്ഷിതമായ ഒരു വികസിത കേരളത്തിനായി ഇനി വരണം ബിജെപി. ഈ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ബിജെപി നടത്തുന്ന പ്രചാരണം

Advertisment