/sathyam/media/media_files/2025/11/29/bjp-rajeev-2025-11-29-21-29-21.png)
തിരുവനന്തപുരം : കേരളത്തിൽ ഇക്കുറി പരമാവധി സീറ്റുകളിൽ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്നോട്ട് പോകുന്നത് .ബി ജെ പിക്ക് ഏറെ സാധ്യത കല്പിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ് , വട്ടിയൂർക്കാവിൽ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് ബി ജെ പി ആലോചിക്കുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖ , തിരുവിതാംകൂർ രാജവംശത്തിലെ ഇളമുറ തമ്പുരാനും കൊട്ടാരം പ്രതിനിധിയുമായ ആദിത്യ വർമ്മ , സിനിമാ സീരിയൽ താരം കൃഷ്ണ കുമാർ എന്നിവരെ നേതൃത്വം വട്ടിയൂർക്കാവ് സീറ്റിലേക്ക് പരിഗണിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരൻ ഇക്കുറി ആറന്മുള മണ്ഡലത്തിലേക്ക് മാറുന്ന സാഹചര്യമുണ്ടായാലാണ് വട്ടിയൂർക്കാവിൽ മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുക .
ചെങ്ങന്നൂർ സീറ്റ് പ്രതീക്ഷിക്കുന്ന മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അതേസമയം തിരുവനന്തപുരം മേയർ വി.വി. രാജേഷും വട്ടിയൂർക്കാവിലെ പരിഗണനാ പട്ടികയിൽ ഇടം പിടിച്ചതായാണ് വിവരം. മണ്ഡലത്തിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നേതാവാണ് വിവി രാജേഷ് എന്നത് അദ്ദേഹത്തിന് അനുകൂലമായ ഘടകമാണ്.
അതേ സമയം കോൺഗ്രസിൽ നിന്ന് ഒരു പ്രമുഖ നേതാവ് ബി ജെ പി യിൽ ചേരുമെന്നും അദ്ദേഹത്തെ തിരുവനന്തപുരത്തെ വിജയ സാധ്യതയുള്ള മണ്ഡലത്തിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നുമാണ് ബി ജെ പി നേതാക്കൾ നൽകുന്ന വിവരം .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us