മണ്ഡലങ്ങളിലെ നേതൃനിരയുമായി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി ബി ജെ പി ; ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചില പ്രത്യേക മണ്ഡലങ്ങളെ പറ്റി വിശദമായ ചർച്ച നടന്നു ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനങ്ങള്‍ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് അയക്കാന്‍ നടപടി തുടങ്ങി

New Update
bjp rajeev

തിരുവനന്തപുരം:കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളെ പറ്റിയും ചില പ്രത്യേക മണ്ഡലങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയും ഇലക്ഷന്‍ കമ്മിറ്റിയോഗത്തില്‍ നടന്നു. എല്ലാ മണ്ഡലങ്ങളിലെ നേതൃനിരയുമായി സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. 

Advertisment

bjp


പതിനാല് ജില്ലകളിലും രണ്ട് സംസ്ഥാനഭാരവാഹികള്‍ നേരിട്ടെത്തി 140 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ചിരുന്നു.  ആ അഭിപ്രായങ്ങള്‍ ഇലക്ഷന്‍ കമ്മിറ്റിക്ക് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

സംസ്ഥാന ഇല്കഷന്‍ കമ്മിറ്റി തീരുമാനങ്ങള്‍ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് അയക്കാന്‍ നടപടികള്‍ ക്രമങ്ങള്‍ ആരംഭിച്ചെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ് പറഞ്ഞു. ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളെ പറ്റിയും 
എന്‍ഡിഎ ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെ പറ്റിയും ചര്‍ച്ചനടത്തും.

bjp

അതിന് ശേഷം ലിസ്റ്റ് കേന്ദ്രത്തിന് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.  കേന്ദ്ര പാര്‍ലമെന്ററി പാര്‍ട്ടി ബോര്‍ഡ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എസ്. സുരേഷ് കൂട്ടിച്ചേർത്തു

Advertisment