ജാനു പോയെങ്കിലെന്ത് .. കിറ്റക്സ് സാബുവിനെ കിട്ടിയല്ലോ ബിജെപിക്ക് : യു ഡി എഫിൻ്റെ വാതിൽക്കൽ മുട്ടിയ വിഷ്ണുപുരം ചന്ദ്രശേഖരനും, ഓരോ തെരഞ്ഞെടുപ്പിലും ശേഷിക്കുന്ന ബിഡിജെഎസുമുള്ള എൻഡിഎ കരുത്താർജിക്കാനുള്ള ശ്രമത്തിൽ. ഇനിയുമുണ്ട് മുന്നണി പ്രവേശനം കാത്ത് നിൽക്കുന്ന ചില പാർട്ടികൾ

ആദിവാസി സമര നായിക സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ വിട്ട് യുഡിഎഫിൻ്റെ ഭാഗമായത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു.

New Update
a

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തിലെ മുന്നണി സംവിധാന സ്വന്തമായി ഇടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നോട്ട് പോകുന്നത് . 

Advertisment

ആദിവാസി സമര നായിക സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ വിട്ട് യുഡിഎഫിൻ്റെ ഭാഗമായത് ബി ജെ പിക്ക് വലിയ തിരിച്ചടിയായിരുന്നു. 

ജാനു മുന്നണി വിട്ടതിന് പകരമായി കിറ്റക്സ് ബിസിനസ് ഗ്രൂപ്പ് തലവൻ സാബു ജേക്കബ്ബിൻ്റെ ട്വൻ്റി - ട്വൻ്റിയെ മുന്നണിയിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 

ക്രൈസ്തവ വോട്ട് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ബി ജെ പിക്ക് സാബുവിൻ്റെ വരവ് ആശ്വാസമാണ്.

കുന്നത്ത് നാട് നിയമസഭാ മണ്ഡലത്തിലും എറണാകുളം ജില്ലയിലാകെ ട്വൻ്റി  ട്വൻ്റി യുടെ മുന്നണി പ്രവേശം ഗുണം ചെയ്യുമെന്നാണ് ബി ജെ പി യുടെ വിലയിരുത്തൽ .

മുന്നണി വിപുലീകരണം ലക്ഷ്യമിട്ട് യുഡിഎഫ് രംഗത്ത് ഇറങ്ങിയപ്പോൾ അവർ എൻ.ഡി.എ യിലെ ഘടക കക്ഷികളെയടക്കം ലക്ഷ്യമിട്ടു .

മുന്നണി വിപുലീകരണം അജണ്ടയാക്കി ബി ജെ പി കളത്തിലിറങ്ങിയപ്പോൾ ട്വൻ്റി ട്വൻ്റിയെ ഒപ്പം നിർത്താൻ കഴിഞ്ഞു. 

ഇനിയും ചില ചെറു പാർട്ടികൾ മുന്നണി പ്രവേശനം കാത്ത് കഴിയുന്നുണ്ട്. ബീഹാറിലെ പാർട്ടികളായ ജനതാദൾ (യു) , ഹിന്ദുസ്ഥാൻ ആവാം മോർച്ച , ഉത്തർ പ്രദേശിലെ രാഷ്ട്രീയ ലോക്ദൾ , അജിത് പവാർ നയിക്കുന്ന എൻ.സി.പി , കേന്ദ്രമന്ത്രി രാം ദാസ് അത്വാലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) , തമിഴ്നാട്ടിലെ എൻഡിഎ ഘടക കക്ഷിയായ എ ഐ എ ഡി എം കെ എന്നീ പാർട്ടികൾ ഇപ്പോഴും മുന്നണിക്ക് പുറത്താണ്. 

മുന്നണിയിലുള്ള ബിഡിജെഎസ് ആകട്ടെ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ശക്തി കുറയുന്ന അവസ്ഥയാണ്. ശിവസേന , എൻ പി.പി , ലോക് ജനശക്തി ( രാം വിലാസ് ) നാഷണലിസ്റ്റ് കേരള കോൺഗ്രസ് , എസ്. ജെ. ഡി എന്നീ പാർട്ടികളാണ് കേരളത്തിൽ  എൻഡിഎ യുടെ ഭാഗമായിട്ടുള്ള പാർട്ടികൾ , മുന്നണി വിപുലീകരണം എന്ന അജണ്ട മുന്നോട്ട് വെയ്ക്കുന്ന ബിജപി ആൾബലമുള്ള രാഷ്ട്രീയ പാർട്ടികളെ ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്

Advertisment