/sathyam/media/media_files/2026/01/13/s-suresh-2026-01-13-18-49-59.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ജനുവരി 14ന് മകരസംക്രമ ദിനത്തില്‍ കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ ബിജെപി ശബരിമല സംരക്ഷണ ജ്യോതി തെളിയിക്കും.
വൈകിട്ട് 6 മണിക്ക് നടക്കുന്ന "വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി" പരിപാടിയിൽ ലക്ഷക്കണക്കിന് ബിജെപി പ്രവർത്തകർ അണിചേരും. ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിക്കും.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖർ അയ്യപ്പ ജ്യോതിയുടെ ഭാഗമാകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് അറിയിച്ചു.
മകരജ്യോതി ദിവസത്തില്‍ തന്നെ, ശബരിമലയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദീപം തെളിയിക്കുന്നത്.
സിബിഐ അന്വഷണത്തിന് തയ്യാറാവുക, കുറ്റക്കാരായ മുഴുവൻ പേരെയും നിയമനടപടികൾക്ക് വിധേയമാക്കുക എന്നീ ആവശ്യങ്ങളും അയ്യപ്പജ്യോതിയിലൂടെ ബിജെപി ഉന്നയിക്കും.
സിപിഎം - കോണ്‍ഗ്രസ് സഹകരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെന്നും അഡ്വ. എസ് സുരേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us