/sathyam/media/media_files/2025/09/02/sabarimala-pinarayi-2025-09-02-00-10-23.jpg)
തിരുവനന്തപുരം: ശബരിമല ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്.
/filters:format(webp)/sathyam/media/media_files/2025/11/28/supreme-court-2025-11-28-11-17-49.jpg)
മുമ്പ് കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍
ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നുമെന്നും സുരേഷ് ആവശ്യപ്പെട്ടു.
സിപിഎം കോണ്‍ഗ്രസ് കുറുവാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണ്ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മൂന്ന് ആവശ്യങ്ങള്‍ കേരളസമൂഹത്തിന് മുന്നില്‍ ഉയര്‍ത്താന്‍ ബിജെപി ഇലക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചതായും സുരേഷ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/27/bjp-2026-01-27-19-46-42.jpg)
ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഉടനീളം ശക്തമായി പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ തീരുമാനമെടുത്തെന്നും എസ്. സുരേഷ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us