New Update
/sathyam/media/media_files/2025/03/26/rdxOKPL9hZ7G9HeH99jG.jpg)
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംഘടന ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ജെ പി മുന്നോട്ട് പോകുന്നത് .ഫെബ്രുവരി പത്തിന് മുമ്പ് ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് ബൂത്ത് ഇൻചാർജുമാരെ നിശ്ചയിക്കണമെന്ന് കർശന നിർദ്ദേശം നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.
Advertisment
ഫെബ്രുവരി പതിനൊന്നിന് ദീനദയാൽജി സ്മൃതി ദിനത്തിൽ എല്ലാ ബൂത്തുകളിലും സമർപ്പണ നിധി ബൂത്ത് സമ്മേളനങ്ങളായി നടത്തണമെന്നാണ് നേതൃത്വം കീഴ് ഘടകങ്ങൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം . ഫെബ്രുവരി 12 വരെ ശക്തി കേന്ദ്ര അടിസ്ഥാനത്തിൽ യോഗങ്ങൾ നടക്കണം , ഈ യോഗങ്ങളുടെ ചുമതല ശക്തി കേന്ദ്ര പ്രമുഖൻമാർക്കാണ് നൽകിയിട്ടുള്ളത്.
ഫെബ്രുവരി പതിനഞ്ചിന് മുമ്പായി അസംബ്ലി മണ്ഡലം അടിസ്ഥാനത്തിൽ ഇലക്ഷൻ മാനേജ്മെൻ്റ് കമ്മിറ്റി രൂപീകരിക്കണമെന്നും സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us