'നായർ- ഈഴവ വോട്ട്'. തിരുവനന്തപുരത്ത് നാല് സീറ്റ് ലക്ഷ്യമിട്ട് ബി.ജെ.പി.  നേമം, കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ പ്രതീക്ഷവെച്ച് പാർട്ടി. ഇത്തവണ 34എ ക്ലാസ് മണ്ഡലങ്ങൾ. ചെങ്ങന്നൂർ, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങൾക്ക് സവിശേഷ ശ്രദ്ധ. തലസ്ഥാനത്തെ നാലിൽ മൂന്ന് മണ്ഡലങ്ങളും പിടിക്കാൻ മുരളീധരപക്ഷം. വട്ടിയൂർക്കാവിൽ കണ്ണ് വെച്ച് രാജീവ് ചന്ദ്രശേഖർ.

11ന് തലസ്ഥാനത്തേക്കുള്ള അമിത്ഷായുടെ വരവോട് കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാമെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തലസ്ഥാനത്തേക്ക് എത്തും.

New Update
rajeev chandrasekhar local election

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരത്തെ കളം പിടിക്കാനുള്ള നീക്കം സജീവമാക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്ത്. തലസ്ഥാന കോർപ്പറേഷൻ പിടിച്ച ബി.ജെ.പി ഇത്തവണ ജില്ലയിൽ നാല് സീറ്റുകളിലാണ് പ്രതീക്ഷവെയ്ക്കുന്നത്. 

Advertisment

bjp

34 മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയിൽ പെടുത്തിയിരിക്കുന്ന പാർട്ടി ഈ മാസം അവസാനത്തോടെ 34 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. 

40,000ത്തിനും 45,000ത്തിനും ഇടയിൽ വോട്ട് നേടിയ ഒൻപത് മണ്ഡലങ്ങളിൽ അതീവ ശ്രദ്ധനൽകി പ്രവർത്തിക്കാനും പാർട്ടിയിൽ ധാരണയായിക്കഴിഞ്ഞു.

rajeev chandrasekhar

ജില്ലയിൽ നായർ - ഈഴവ വോട്ടുകൾ തങ്ങൾക്കൊപ്പം നിന്നാൽ വലിയ മാർജിനിൽ വിവിധ മണ്ഡലങ്ങളിൽ വിജയിക്കാമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. 

തലസ്ഥാന ജില്ലയിൽ നേമമാണ് അവരുടെ സുരക്ഷിത മണ്ഡലമെന്ന വിലയിരുത്തലിലാണ് ബി.ജെ.പിയുള്ളത്. ഇതിന് പുറമേ കാട്ടാക്കട, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും വിജയിക്കാമെന്ന ആത്മവിശ്വാസമാണ് പാർട്ടിക്കുള്ളത്. 

v muraleedharan rajeev chandrasekhar

നേമത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും മത്സരിക്കും.

ബിജെപി മുന്നേറ്റം നടത്തിയ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

surendran

ഇതേ മണ്ഡലത്തിൽ ശാസ്തമംഗലം കൗൺസിലറായി ആർ.ശ്രീലേഖയെ മത്സരിപ്പിക്കണമെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ മനസിലിരുപ്പ്. 

തലസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളും തങ്ങൾക്ക് അവകാശപ്പെട്ടെതാണെന്നും കെ. സുരേന്ദ്രനെ വട്ടിയൂർക്കാവിൽ തന്നെ മത്സരിപ്പിക്കണമെന്നുമാണ് മുളീധരപക്ഷം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. 

സംസ്ഥാനത്തെ മണ്ഡലങ്ങളിൽ 34 എണ്ണമാണ് ഇത്തവണ എ ക്ലാസായി പാർട്ടി പരിഗണിക്കുന്നത്. അവിടെയെല്ലാം നേരത്തെ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ സ്ഥാനാർത്ഥികളെ കളത്തിലിറക്കാനാണ് തീരുമാനം. 

narendra modi amit shah

11ന് തലസ്ഥാനത്തേക്കുള്ള അമിത്ഷായുടെ വരവോട് കൂടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാമെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തൊട്ട് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തലസ്ഥാനത്തേക്ക് എത്തും. 

ഇതോടെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൂടുപിടിക്കുമെന്നും കരുതപ്പെടുന്നു. 40,000ത്തിനും 45,000ത്തിനും ഇടയിൽ വോട്ട് നേടിയ നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂർ, അരൂർ, മലമ്പുഴ, എലത്തൂർ, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നത്. 

bjp

35,000ത്തിനും 40,000ത്തിനും ഇടയിൽ വോട്ട് നേടിയ 12 മണ്ഡലങ്ങളും 30000ത്തിനും 40000ത്തിനും ഇടയിൽ വോട്ട് നേടിയ 13 മണ്ഡലങ്ങളും എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലാണ് ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെയെല്ലാം വോട്ട് വർധനയാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇത്തവണ കേരളത്തിൽ സമാനതകളില്ലാതെ പണമൊഴുക്കാനാണ് പാർട്ടിയുടെ തീരുമാനം.

 പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും പാർട്ടി പിന്നാക്കം പോകേണ്ട സാഹചര്യം സംജാതമാകരുതെന്നാണ് സംസ്ഥാന നേതൃതവത്തിന് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം.

PRAKASH

 തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ പാർട്ടിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവ്‌ദേക്കർ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു.

Advertisment