/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
തിരുവനന്തപുരം : ബിജെപി ഹിന്ദു വോട്ടിലേക്ക് കടന്ന് കയറി വലിയ മുന്നേറ്റമുണ്ടാക്കുന്നതിനാണ് ലക്ഷ്യമിട്ടത് .
എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തിരുവനന്തപുരം നഗരത്തിലെ നായർ വോട്ട് ബാങ്കിനപ്പുറം ഹിന്ദു വോട്ട് മൊത്തത്തിൽ നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/CV62Mp94UisRWQHWcUXe.jpg)
യുഡിഎഫിനോട് അകന്ന് നിന്ന നായർ - പട്ടിക ജാതി, പട്ടിക വർഗ്ഗ വോട്ട് അവരിലേക്ക് മടങ്ങി എത്തിയതാണ് അവർക്കുണ്ടായ നേട്ടത്തിന് കാരണം .
/filters:format(webp)/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
സി പി എമ്മിൻ്റെ ഈഴവ വോട്ട് ബാങ്കിലേക്ക് യുഡി എഫ് കടന്ന് കയറിയതും എടുത്ത് പറയേണ്ട കാര്യമാണ്.
തിരുവനന്തപുരം മുതൽ കോട്ടയം വരെ യു ഡി എഫിന് അവരുടെ ശക്തിക്കൊപ്പം വോട്ട് ലഭിച്ചു. ഈഴവ വോട്ട് ബിജെപിക്ക് ലഭിച്ചതാകട്ടെ സി പി എമ്മിന് കിട്ടിക്കൊണ്ടിരുന്ന വോട്ടുകളാണ്.
മുസ്‌ലിം - ക്രൈസ്തവ ന്യൂനപക്ഷ വോട്ട് യുഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഒബിസി മോർച്ചയിലൂടെയും എസ്. സി / എസ്.ടി മോർച്ചകളിലൂടെയും ബി ജെ പി നടത്തിയ ഹിന്ദു ഔട്ട് റീച്ച് ശ്രമങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ ലക്ഷ്യം കണ്ടില്ല എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
/filters:format(webp)/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഔട്ട് റീച്ച് ശ്രമങ്ങൾ ബി ജെ പി വീണ്ടും ശക്തമാക്കിയേ മതിയാകൂ എന്നാണ് അഭിപ്രായം ഉയരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us