/sathyam/media/media_files/8miIk1ucGUZ4v0SvjjZK.jpg)
തിരുവനന്തപുരം : കേരളത്തിൽ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിനായി സർവ്വ സജ്ജമായി കളത്തിലിറങ്ങാനാണ് ബി ജെ പി തയ്യാറെടുക്കുന്നത്. ഇതിൻ്റെ ഭാഗമായി താഴെ തട്ടിൽ പ്രവർത്തകർ നിധി സമാഹരണം നടത്തണമെന്ന കർശന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ട്.
ഫെബ്രുവരി 11 ന് ദാനദയാൽ ഉപാധ്യായ സ്മൃതി ദിനത്തോട് അനുബന്ധിച്ച് എല്ലാ ബൂത്തുകളിലും ബൂത്ത് സമ്മേളനങ്ങളും സമർപ്പണ നിധിയും നടത്തും. ഫെബ്രുവരി 13 മുതൽ 16 വരെ നിധി സമാഹരണം . ബൂത്തിലെ മുഴുവൻ വീടുകളും കയറി പ്രവർത്തനത്തിന് ആവശ്യമായ നിധി സമാഹരിക്കണമെന്നാണ് നിർദ്ദേശം .
ഇതിനായി 100 , 500 , ആയിരം രൂപയുടെ കൂപ്പൺ ഉണ്ടായിരിക്കുമെന്നാണ് പാർട്ടി നേതൃത്വം കീഴ്ഘടകങ്ങളെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും ബി ജെ പി ഇത്തരത്തിൽ കൂപ്പൺ ഉപയോഗിച്ച് ധനസമാഹരണം നടത്തിയിരുന്നു. എല്ലാ വീടുകളിലും എത്തി ഗൃഹ സമ്പർക്കവും ധന സമാഹരണവും നടത്തുന്നത് സംഘടനാ പരമായി ഗുണം ചെയ്യുമെന്നാണ് ബി ജെ പി യുടെ വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us