Advertisment

വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം; മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാര്‍ഗമായി ടീവണ്ടി സമ്മാനിച്ച് ബോചെ

New Update
boche teavandi

കൊയിലാണ്ടി: വിജിനയ്ക്ക് ഇനി മഴയും വെയിലും കൊള്ളാതെ ചായയും ചായപൊടിയും വില്‍ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡ് സൈഡിലിരുന്ന് തക്കാളിപ്പെട്ടിയുടെ മുകളില്‍ വച്ച് 'ബോചെ ടീ' വില്‍ക്കുന്ന വിജിനയെ അതുവഴി കാറില്‍ കടന്നുപോയ ബോചെ ശ്രദ്ധിക്കുകയുണ്ടായി. 

Advertisment

മോശം ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന വിജിനയ്ക്ക് ഉപജീവനമാര്‍ഗവുമായി ദിവസങ്ങള്‍ക്കുളളില്‍ ബോചെ എത്തി. ബോചെ ടീ ഉത്പന്നങ്ങളോടൊപ്പം ചായയും പലഹാരങ്ങളും വില്‍പ്പന നടത്താന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോചെ ടീവണ്ടിയാണ് വിജിനയ്ക്ക് സമ്മാനിച്ചത്. 

ചെങ്ങോട്ട്കാവില്‍ വച്ച് നടന്ന ചടങ്ങിലാണ് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ടീവണ്ടി ബോചെ കൈമാറിയത്.

Advertisment