Advertisment

കാൽ‌സ്യം കുറഞ്ഞാൽ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..

ചെറുപ്പം മുതലേ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് എല്ലുകളുടെ പ്രശ്‌നങ്ങൾ അധികം ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.ഇവർ പ്രായപൂർത്തിയാകുമ്പോഴോ വാർദ്ധക്യത്തിലോ മാത്രമേ എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ നേരിടേണ്ടിവരൂ.

New Update
calcum

ശരീരത്തിന് പല തരത്തിലുള്ള പ്രശ്നങ്ങളാണ് കാൽസ്യത്തിൻ്റെ അഭാവം മൂലം സംഭവിക്കുന്നത്. പല്ലുകളുടെയുമൊക്കെ ആരോ​ഗ്യത്തിന് ഏറ്റവും പ്രധാനമാണ് കാൽസ്യം. ചെറുപ്പം മുതലേ പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് എല്ലുകളുടെ പ്രശ്‌നങ്ങൾ അധികം ഉണ്ടാകാറില്ല എന്നതാണ് വാസ്തവം.ഇവർ പ്രായപൂർത്തിയാകുമ്പോഴോ വാർദ്ധക്യത്തിലോ മാത്രമേ എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾ നേരിടേണ്ടിവരൂ. പാലിന് പുറമേ, തൈര്, ചീര, ബ്രൊക്കോളി, മറ്റ് ഇലക്കറികൾ തുടങ്ങിയവ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. നല്ല ആരോ​ഗ്യത്തോടിരിക്കാൻ കാൽസ്യം വളരെ പ്രധാനമാണ്.

എല്ലിനും പല്ലിനും മാത്രമല്ല പേശികൾക്കും കാൽസ്യം വളരെ ആവശ്യമാണ്. നല്ല ആരോ​ഗ്യമുള്ള മസിലുകൾക്ക് അതുപോലെ വേദന ഇല്ലാതിരിക്കാനും കാൽസ്യം ഏറെ പ്രധാനപ്പെട്ടതാണ്. പേശീവലിവ് മൂലമാണ് പലപ്പോഴും കൈ വേദന ഉണ്ടാകുന്നത്. എല്ലുകളെപ്പോലെ നമ്മുടെ നഖങ്ങളിലും കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൃത്യമായ ഭക്ഷണശൈലിയിലൂടെ മാത്രമേ കാൽസ്യം ശരീരത്തിൽ ലഭിക്കൂ. 

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ നല്ല രീതിയിൽ നിലനിർത്തുന്ന കാൽസ്യം ശരീരത്തിൽ കുറവായാൽ ശ്വാസനാളത്തിലും കുടലിലും അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. കാൽസ്യത്തിന്റെ അഭാവം പലപ്പോഴും രോഗാണുക്കളെ നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും നമ്മെ രോഗികളാക്കുകയും ചെയ്യുന്നു.സ്ത്രീകൾക്ക് കാൽസ്യം കുറവുണ്ടെങ്കിൽ, ആർത്തവ സമയത്ത് അവർക്ക് ധാരാളം വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ഉണ്ടെങ്കിൽ, ആർത്തവസമയത്ത് വേദന കുറയും. എന്നാൽ കാൽസ്യം കുറവായാൽ അമിത രക്തസ്രാവവും വേദനയും കൂടുതലായി കാണപ്പെടുന്നു. ഗർഭാശയത്തിൻറെ ശരിയായ വളർച്ചയിലും സ്ത്രീകളിൽ അണ്ഡാശയത്തിന്റെ ഹോർമോൺ ഉൽപാദനത്തിലും കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

calcium-deficiency
Advertisment