സുല്‍ത്താന്‍ബത്തേരി: ഹാഷിഷുമായി തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂര്‍ രാമനാഥപുരം പുളിയംകുളം ലാന്‍ഡ് മാര്‍ക്ക് ശാരദ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഫഹീം അഹമ്മദി (33) നെയാണ് ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 7.71 ഗ്രാം തൂക്കം വരുന്ന ഹാഷിഷുമായി ഇയാള്‍ പിടിയിലാവുന്നത്. പ്രതി സഞ്ചരിച്ചിരുന്ന കെ. എല്‍ 11 ബി ആര്‍ 3838 നമ്പര്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.