എറണാകുളം: കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരള മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി "നാടും ലഹരിയും" എന്ന വിഷയത്തിൽ നടത്തിയ കാർട്ടൂൺ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
സജി ചെറുകര യുടെ കാർട്ടൂണാണ് സമ്മാനർഹമായത്. ആശയപരമായും കലാപരവുമായും സജി ചെറുകരയുടെ സൃഷ്ടി മികച്ചു നിൽക്കുന്നതായി ജൂറി വിലയിരുത്തി.
/sathyam/media/media_files/2025/05/08/eU9ANBYLo5RJv0ugDihV.jpg)
ഭാഷക്ക് അതീതമായി വരയുടെ ശക്തി സജി ചെറുകരയുടെ കാർട്ടൂണിൽ പ്രതിഫലിക്കുന്നുണ്ട്.
കരുണാകരൻ പേരാമ്പ്ര, രാജൻ സോമസുന്ദരം, ഗോപൻ ഹരിപ്പാട് എന്നീ മൂന്ന് പേർ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹമായി. ജേതാവിന് കാഷ് അവർഡും സർട്ടിഫിക്കറ്റും പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് സർട്ടിഫിക്കറ്റും നൽകും.