ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കില്‍ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഉമ്മന്‍ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തരംഗമാണ് കോട്ടയത്തെന്ന് ചാണ്ടി ഉമ്മന്‍

ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തതിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് കേരളത്തില്‍ കാണുന്നത്.

New Update
chandi oomman

തിരുവനന്തപുരം:  ജില്ലയില്‍ യുഡിഎഫ് തരംഗമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയോടുള്ള കടം പുതുപ്പള്ളി വീട്ടിയിരിക്കുന്നു. പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി, അകലക്കുന്നം, വാകത്താനം അടക്കമുള്ള അഞ്ചു പഞ്ചായത്തുകള്‍ യുഡിഎഫ് തിരിച്ചു പിടിച്ചു. 

Advertisment

ഒരു പഞ്ചായത്തില്‍ മാത്രമാണ് ത്രിശങ്കു. ബാക്കിയെല്ലായിടത്തും സമ്പൂര്‍ണ്ണ ആധിപത്യമാണ്. ജില്ലാ പഞ്ചായത്തിലേക്ക് ഇവിടുത്തെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തരംഗമാണ് കോട്ടയത്തെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.


ശബരിമലയിലെ സ്വര്‍ണം കട്ടെടുത്തതിന് ജനങ്ങള്‍ കൊടുത്ത തിരിച്ചടിയാണ് കേരളത്തില്‍ കാണുന്നത്. ഭരണ വിരുദ്ധ വികാരം എന്നു പറയണമെങ്കില്‍ ഭരണം ഉണ്ടായിട്ടു വേണ്ടേ. ഭരണം ഇല്ലായ്മ ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Advertisment