ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപിഴവില്‍ വീ​ണാ ജോ​ർ​ജ് രാജിവെക്കണം; സിസ്റ്റം തകര്‍ച്ചയ്ക്ക് ഉത്തരവാദി ആ​രോ​ഗ്യമന്ത്രിയെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

New Update
veena-george

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. വീ​ണാ ജോ​ർ​ജ് മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്നും മാ​റി​യാ​ൽ മാ​ത്ര​മെ ആ​രോ​ഗ്യ വ​കു​പ്പി​ലെ സി​സ്റ്റം ശ​രി​യാ​വു​ക​യു​ള്ളു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Advertisment

മ​ന്ത്രി ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് അ​ഞ്ച് വ​ർ​ഷ​മാ​യി വ​യ​റ്റി​ൽ ക​ത്രി​ക​യു​മാ​യി ക​ടു​ത്ത യാ​ത​ന​ക​ൾ സ​ഹി​ച്ച് ജീ​വി​ക്കേ​ണ്ടി വ​ന്ന പു​ന്ന​പ്ര സ്വ​ദേ​ശി​നി ഉ​ഷ​യെ എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി ക​ഠി​ന​മാ​യ വേ​ദ​ന അ​നു​ഭ​വി​ച്ചി​ട്ടും സ്കാ​നി​ങ്ങി​ൽ പോ​ലും ഇ​ത് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് വ​ലി​യ വീ​ഴ്ച​യാ​ണ്.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം ​പി​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഉ​ഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Advertisment