പെട്രോൾപമ്പിൽനിന്ന്‌ അരലക്ഷത്തോളം രൂപ മോഷ്‌ടിച്ച പ്രതികൾ പിടിയിൽ

ഓഫീസിന്റെ ഷട്ടർ തുറന്ന് ഗ്ലാസ്‌ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതികൾ മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ച 18,500 രൂപയും മേശയിലുണ്ടായിരുന്ന 24,950 രൂപയും മൊബൈൽഫോണുമാണ്‌ മോഷ്‌ടിച്ചത്‌.

New Update

ചേർത്തല: പെട്രോൾപമ്പിൽനിന്ന്‌ അരലക്ഷത്തോളം രൂപ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. തൃശൂർ കൊരട്ടി എരിയാംകുടി അന്നമനട ചെമ്പാട്ട് വീട്ടിൽ റിയാദ് (24), എറണാകുളം വടക്കൻ പറവൂർ ചിറ്റാറ്റുകര ചന്തത്തോപ്പിൽ സി എ മിഥുൻ (27) എന്നിവരെയാണ്‌ പൂച്ചാക്കൽ പൊലീസ്‌ പിടികൂടിയത്‌.

Advertisment

22ന്‌ തൈക്കാട്ടുശേരി പിഎസ്‌ കവലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾപമ്പിലായിരുന്നു മോഷണം.

ഓഫീസിന്റെ ഷട്ടർ തുറന്ന് ഗ്ലാസ്‌ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ പ്രതികൾ മേശപ്പുറത്ത് ബാഗിൽ സൂക്ഷിച്ച 18,500 രൂപയും മേശയിലുണ്ടായിരുന്ന 24,950 രൂപയും മൊബൈൽഫോണുമാണ്‌ മോഷ്‌ടിച്ചത്‌.

​നിരവധി മോഷണക്കേസുകളിൽ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞവരാണ് പ്രതികളെന്ന്‌ പൊലീസ്‌ പറഞ്ഞു. ഒന്നാം പ്രതി റിയാദ് കഴിഞ്ഞ ഡിസംബർ 31നാണ്‌ ജയിൽമോചിതനായത്. ശാസ്‌ത്രീയ തെളിവുകളിലൂടെയാണ്‌ പൊലീസ്‌ പ്രതികളിലേക്ക്‌ എത്തിയത്. പ്രതികളെ കോടതി റിമാൻഡുചെയ്‌തു.

Advertisment