New Update
/sathyam/media/media_files/2025/12/15/1000386288-2025-12-15-20-19-25.webp)
ആലപ്പുഴ: അയൽവീട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ്​ അഞ്ചുവയസ്സുകാരൻ മരിച്ചു. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷി​ന്‍റെയും സുബിയുടെയും മകൻ ആര്യൻ ആണ് മരിച്ചത്.
Advertisment
മറ്റ് കുട്ടികളോടൊപ്പം തള്ളിമാറ്റുന്നതിനിടെ ട്രാക്കിൽനിന്ന് തെന്നിമാറിയ ഇരുമ്പുഗേറ്റ് ആര്യന്‍റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അടിയിൽപെട്ട ആര്യനെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തെടുത്തത്.
അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. അജുവാണ്​ സഹോദരൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us