/sathyam/media/media_files/2026/01/31/chiknpox-2026-01-31-19-11-48.jpg)
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ചി​ക്ക​ന്‍ പോ​ക്​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. പ​നി, ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ എ​ന്നി​വ​യാ​ണ് രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ലു​ട​ന്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചി​ക്ക​ന്‍​പോ​ക്​സ് കു​മി​ള​ക​ളി​ലെ സ്ര​വ​ങ്ങ​ളി​ല്‍ നി​ന്നും അ​ണു​ബാ​ധ​യു​ള്ള​വ​ര്‍ ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും മ​റ്റും തെ​റി​ക്കു​ന്ന ക​ണ​ങ്ങ​ളി​ലൂ​ടെ​യും അ​ണു​ബാ​ധ പ​ക​രാം.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​തി​ന് 10 മു​ത​ല്‍ 21 ദി​വ​സം വ​രെ​യാ​ണ് സ​മ​യ​മെ​ടു​ക്കു​ക. ശ​രീ​ര​ത്തി​ല്‍ കു​മി​ള​ക​ള്‍ പൊ​ങ്ങു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​ന്‍​പും കു​മി​ള​ക​ള്‍ ഉ​ണ​ങ്ങി ര​ണ്ടു​ദി​വ​സം വ​രെ​യും അ​ണു​ബാ​ധ പ​ക​രാ​നി​ട​യു​ണ്ട്.
മു​ഖം, ഉ​ദ​ര​ഭാ​ഗം, നെ​ഞ്ച്, കൈ​കാ​ലു​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ടി​പ്പു​ക​ളാ​യി തു​ട​ങ്ങി വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​മി​ള​ക​ള്‍ വ​രും. നാ​ലു മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​വ പൊ​ട്ടു​ക​യോ പൊ​റ്റ​യാ​വു​ക​യോ ചെ​യ്യാം.
ഒ​രു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍, ഗ​ര്‍​ഭി​ണി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, ദീ​ര്‍​ഘ​കാ​ല​മാ​യി ശ്വാ​സം​മു​ട്ട്, ത്വ​ക്ക് രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ചി​ക്ക​ന്‍ പോ​ക്​സ് പി​ടി​പെ​ട്ടാ​ല്‍ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
രോ​ഗ​ബാ​ധി​ത​ര്‍​ക്ക് വാ​യു​സ​ഞ്ചാ​ര​മു​ള്ള മു​റി​യി​ല്‍ പ​രി​പൂ​ര്‍​ണ വി​ശ്ര​മം വേ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ക​ഴി​ക്കാം. മ​റ്റു​ള്ള​വ​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണം.
രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ടാ​തെ ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഒ​ഴി​ച്ച് വൃ​ത്തി​യാ​ക്ക​ണം. ചൊ​റി​ച്ചി​ലി​ന് ക​ലാ​മി​ന്‍ ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കാം.
കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​രം മൃ​ദു​വാ​യ തു​ണി​കൊ​ണ്ട് ഒ​പ്പി​യെ​ടു​ക്ക​ണം. മു​തി​ര്‍​ന്ന​വ​ര്‍​ക്ക് ചൊ​റി​ച്ചി​ല്‍ കു​റ​യ്ക്കാ​ന്‍ സാ​ധാ​ര​ണ വെ​ള​ള​ത്തി​ല്‍ കു​ളി​ക്കാം. കൈ​ക​ളി​ലെ ന​ഖം​വെ​ട്ടി വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം.
കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം. സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ നി​ര്‍​ത്ത​രു​തെ​ന്നും ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ലു​ട​ന്‍ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us