കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു

New Update
hassan death

ബംഗളൂരു: കർണാടകയിലെ ഹാസനിൽ മലയാളി ബാലൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്.

Advertisment

രാജീവ് ഹാസനിലെ സ്വകാര്യ സ്കൂളിൽ മുഖ്യാധ്യാപകനായി ജോലിചെയ്തുവരികയാണ്. ഇവർ താമസിക്കുന്ന ഫ്ളാറ്റിലെ ജലസംഭരണിയിലാണ് കുട്ടി വീണത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. സഹോദരൻ: ഓസ്റ്റിൻ.

Advertisment