Advertisment

അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വാർഷിക സമ്മേളനം തൊടുപുഴയിൽ നടന്നു

New Update
AWARDI TEACHERS

തൊടുപുഴ: അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ 30ആം വാർഷിക സമ്മേളനം, ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ തൊടുപുഴ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 

Advertisment

പൊതുയോഗത്തിന്റെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിച്ചു.  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അവാർഡുകൾ വിതരണം ചെയ്തു. 


കെ ബിന്ദു, എ മമ്മു, എം.എ മുമംതാസ്, വർഗീസ് ജോസഫ്, കുന്നത്തൂർ ജെ പ്രകാശ്, എം.എം വിജയകുമാരി, എലിസബത്ത് ലിസി, ആർ രഘുനാഥൻ, പ്രീത് ജി ജോർജ്, കെ.എം മഞ്ജു, എസ് ഷൈല, കെ.റ്റി തോബിയാസ്, എൻ.എസ് സാംജോയി, ജെ ചാക്കോച്ചൻ, എം.ജി മിനി, എം.ആർ രാജു, ജേക്കബ് എബ്രഹാം,

ജെ ഡാഫിനി, കെ.എൻ സുനിൽ കുമാർ, ബാബു മാത്യു,  ഡോ. വിൽസൺ ജോസ്, ലക്ഷ്മി മംഗലത്ത്, ലേഖാ കാദംബരി, കുളംങ്ങര ഗോപാലൻ, ബി.എസ് ശാന്തകുമാർ, എ ബിജു, ശ്രീല അനിൽ, ഡി സുജാത, ബിജോയി മാത്യു, ബിജു ജോർജ്ജ്, ജെസ്സി ജോസഫ്, രാജു സി ഗോപാൽ, വി.കെ അജിതകുമാരി,

സിസ്സി എം ലൂക്കോസ്, കാലടി പി.പി വാസുദേവൻ, സാബു നെയ്യശ്ശേരി, സതീഷ് കുമാർ മുളവൂർ, ജിനു ജോർജ്ജ്, കെ ശിവപ്രസാദ്, ഫിലിപ്പ് ജോർജ്ജ്, സുരേഷ് സി കാട്ടിലങ്ങാടി, സി.വി ലിജിമോൾ, ലാലി സെബാസ്റ്റ്യൻ, കെ.എസ് ജയരാജ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


സംഘടനാ പ്രസിഡന്റ് മാത്യു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. മാധ്യമശ്രേഷ്ഠ പുരസ്കാര ജേതാവ് പി.കെ അനിൽകുമാർ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വക്കേറ്റ് ജോസഫ് ജോൺ, ദേശീയ അധ്യാപക അവാർഡ് ജേതാവ് എൻ.എ ജയിംസ്


അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സെക്രട്ടറി അമ്മിണി എസ് ഭദ്രൻ, വൈസ് പ്രസിഡന്റ് കെ സുരേഷ് കുമാർ, സംസ്ഥാന - ദേശീയ അവാർഡ് ജേതാക്കളായ ജോസഫ് മുല്ലശ്ശേരി, കെ.വി തോമസ് എന്നിവർ ആശംസ നേർന്നു. 


റിട്ടയേഡ് എ.ഡി.പി.ഐ ജെസ്സി ജോസഫ്, വർഗ്ഗീസ് ജോസഫ്, ഡോക്ടർ എം.എ മുംതാസ്, ദേശീയ അവാർഡ് ജേതാവ് കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടരി വി.എൻ സദാശിവൻപിള്ള സ്വാഗതവും ട്രഷറർ പി.എ ജോർജ്ജ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment