യുവാക്കളേയും പരിചയ സമ്പന്നരേയും ഒരു പോലെ പരിഗണിക്കാൻ  കോൺഗ്രസ് . വയനാടൻ കാറ്റിൽ കരുത്താർജിച്ച കോൺഗ്രസ് അധികാരം പിടിക്കുമെന്ന വാശിയിൽ. സമുദായ പരിഗണനയുടെ കാര്യത്തിലും പാളിച്ച വരാതിരിക്കാൻ ജാഗ്രത പുലർത്തും

നിയമസഭാ തെരഞ്ഞെടുപ്പിൽ 100 + എന്ന ആത്മ വിശ്വാസത്തിൽ മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ 2026 ൽ പാർട്ടി മെനഞ്ഞത് . 

New Update
con1

സുൽത്താൻ ബത്തേരി : വയനാട് വേദിയായ കോൺഗ്രസിൻ്റെ നേതൃത്വ ക്യാമ്പ് പാർട്ടിക്ക് നൽകിയത് പുത്തനുണർവ്വ് ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 100 + എന്ന ആത്മ വിശ്വാസത്തിൽ മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാണ് ലക്ഷ്യ 2026 ൽ പാർട്ടി മെനഞ്ഞത് . 

Advertisment

ഒരു ചെറിയ പിഴവിലും വലിയ നഷ്ട്ടം ഉണ്ടാകുമെന്ന് മനസിലാക്കി ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമം . യുവാക്കളേയും പരിചയ സമ്പന്നരേയും പരിഗണിക്കും . റിബലുകളെ ഒഴിവാക്കും . സമുദായ പരിഗണന കൃത്യമായി പാലിക്കും . ചെറുതും വലുതുമായ സമുദായ സംഘടനകളുടെ താല്പര്യങ്ങൾ കണക്കിലെടുക്കും .

 എല്ലാ സമുദായങ്ങളേയും ഒപ്പം നിർത്തി എല്ലാ ഘടക കക്ഷികൾക്കും അർഹമായ പരിഗണന നൽകി മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമം .

congress

യുവാക്കൾ , വനിതകൾ എന്നിങ്ങനെ ഐഎൻടിയുസി , ദളിത് കോൺഗ്രസ് , കെ.എസ്.യു തുടങ്ങി പാർട്ടിയുടെ പോഷക സംഘടനകൾക്കൊക്കെ പരിഗണന നൽകും.

 85 സീറ്റിൽ വിജയം ഉറപ്പിക്കുന്ന കോൺഗ്രസ് ചില ഉറച്ച ഇടത് കോട്ടകൾ ഇക്കുറി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ്.

 സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരുടെ പേരുകൾ സ്ക്രീനിങ് കമ്മിറ്റിക്ക് മുന്നിൽ എത്തും മുമ്പ് തന്നെ ഡിസിസിയും കെ പി സി സി യും ഈ പേരുകൾ വിശദമായി പരിശോധിക്കും . ഒരു പിഴവും വരുത്താത്ത യുദ്ധ തന്ത്രമാണ് ഇക്കുറി കോൺഗ്രസ് മെനയുന്നത്.

Advertisment