കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തര്‍ക്കം: കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി

New Update
congress

കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പ്രതിഷേധം. മഞ്ചേശ്വരത്തെ കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി. 

Advertisment

മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ചാണ് ഓഫീസ് അടച്ചുപൂട്ടിയത്. 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ച ഉച്ചയോടെ പ്രവർത്തകരെത്തി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയത്. 

ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് മണ്ഡലം പ്രസിഡൻ്റ് ഹനീഫിൻ്റെ നേതൃത്വത്തിലാണ് അടച്ചത്. ഓഫീസിന് മുന്നിലെ ബോർഡ് നീക്കം ചെയ്തു.

ഓഫീസിനകത്തുണ്ടായിരുന്ന ഫർണിച്ചറുകളും നേതാക്കളുടെ ചിത്രങ്ങളുമെല്ലാം മാറ്റി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളായ കുഞ്ചത്തൂർ, ബഡാജെ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മത്സരിക്കുന്നത് മുസ്ലിം ലീഗാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് ഡിവിഷനുകളിൽ മുസ്ലിം ലീഗും മൂന്നിൽ കോൺഗ്രസുമാണ് മത്സരിച്ചിരുന്നത്.

Advertisment