/sathyam/media/media_files/2026/01/18/seat-2026-01-18-20-25-58.jpg)
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു നേരത്തെ ഒരുങ്ങാന്‍ കരുക്കള്‍ നീക്കുമ്പോള്‍ മധ്യ തിരുവിതാംകൂറില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു പരാജയപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
ഏറ്റുമാനൂര്‍, ചങ്ങനാശേരി, ഇടുക്കി, കുട്ടനാട്, തിരുവല്ല, കോമതംഗലം സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ തവണ പത്തു സീറ്റുകളില്‍ മത്സരിച്ചിട്ടു രണ്ടിടത്ത് മാത്രമേ വിജയിക്കാന്‍ ജോസഫ് ഗ്രൂപ്പിനു സാധിച്ചുള്ളൂ.
/filters:format(webp)/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
ഇക്കുറി ജീവന്‍ മരണ പോരാട്ടമാണ്. മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കുക ചിന്തിക്കുക കൂടി വയ്യ. ഈ സാഹചര്യത്തില്‍ വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ ജോസഫ് ഗ്രൂപ്പിന്റെ പിടിവാശിക്കു വഴങ്ങി തുലയ്‌ക്കേണ്ടതില്ലെന്നാണ് പ്രാദേശിക നേതൃത്വത്തങ്ങള്‍ കെ.പി.സി.സി.യെ അറിയിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/10/sunny-joseph-3-2025-12-10-16-09-32.jpg)
കോണ്‍ഗ്രസിന് ശക്തമായ സംഘടന സംവിധാനം ഈ പ്രദേശങ്ങളില്‍ ഉണ്ട്. എന്നാല്‍, ജോസഫ് ഗ്രൂപ്പിനാകട്ടേ എടുത്തു പറയാന്‍ ഉള്ള നേതാക്കള്‍ പോലുമില്ല.
കുട്ടനാട് സീറ്റിനെയും കോതമംഗലത്തെയും ജോസഫ് ഗ്രൂപ്പ് പേയ്‌മെന്റ് സീറ്റാക്കി മാറ്റിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ വിജയസാധ്യത മാത്രമാണു പരിഗണനയെന്നു പറയുന്നതു പോലെ സീറ്റ് വിഭജനം നടക്കുമ്പോഴും വിജയസാധ്യത ആയിരിക്കണം ഏക പരിഗണനയെന്നു ജില്ലാ നേതൃത്വത്തങ്ങള്‍ കെ.പി.സി.സിക്കു നല്‍കിയ കത്തില്‍ പറയുന്നു.
സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ വട്ടിപ്പലിശക്കാരെയും ബിസിനസുകാരെയും വേണ്ട, കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വരട്ടെ തുടങ്ങിയ പോസ്റ്ററുകള്‍ മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എന്നാല്‍, സീറ്റുകള്‍ വിട്ട് നല്‍കാതെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുമാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. ഇത്തവണ സാഹചര്യം മാറിയെന്നും അത്മവിശ്വാസം ഉണ്ടെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
/filters:format(webp)/sathyam/media/media_files/2026/01/18/joseph-2026-01-18-20-30-20.jpg)
എന്നാല്‍, കോണ്‍ഗ്രസ് ഈ ആവശ്യം അംഗീകരിക്കാന്‍ തയാറല്ല. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സീറ്റു ചര്‍ച്ച ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ യു.ഡി.എഫില്‍ ആരംഭിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
സീറ്റുകള്‍ ഏറ്റെടുക്കമെന്നു ജോസഫ് വിഭാഗത്തെ അറിയിച്ചിട്ടുണ്ടെങ്കിലും അനകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഫ്രാന്‍സിസ് ജോര്‍ജിന് പാര്‍ലമെന്റ് സീറ്റ് നല്‍കിയപ്പോള്‍ തന്നെ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകണമെന്ന ധാരണ ഉണ്ടായതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫ് ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us