/sathyam/media/media_files/2025/12/22/pj-joseph-2-2025-12-22-18-13-57.jpg)
തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച ചില സീറ്റുകൾ കോൺഗ്രസ് എടുത്തേക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക ചർച്ചകളിലും ഇത് ഉന്നയിക്കപ്പെട്ടിരുന്നു. ജയസാധ്യതയും പാർട്ടി ഘടകങ്ങളുടെ റിപ്പോർട്ടും പരിഗണിച്ചാണ് കോൺഗ്രസ് തീരുമാനം.
ജയസാധ്യത പരിഗണിച്ച് ചില സീറ്റുകൾ കോൺ്രഗസിന് നൽകണമെന്ന വാദമാണ് നേതാക്കൾ മുന്നോട്ട് വെച്ചത്. അതിൽ സീറോ മലബാർ സഭയുടെയും താൽപര്യവും ഉണ്ടെന്ന് കരുതപ്പെടുന്നു.
ചങ്ങനാശേരി, കുട്ടനാട്, തിരവല്ല, ഇടുക്കി സീറ്റുകളിൽ കേരളകോൺഗ്രസിന്റെ തുടർച്ചയായുള്ള തോൽവികളിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/27/pj-joseph-vd-satheesan-sunnu-joseph-2026-01-27-16-14-12.jpg)
അതുകൊണ്ട് തന്നെ ഈ സീറ്റുകൾ സംബന്ധിച്ചും ചർച്ചകൾ ഉയർന്നു. എന്നാൽ ഇവിടങ്ങളിലെല്ലാം തങ്ങൾക്ക് മത്സരിക്കാൻ ശക്തരായ സ്ഥാനാർത്ഥികൾ ഉണ്ടെന്നാണ് കേരളകോൺഗ്രസ് നേതൃത്വം അറിയിച്ചത്.
ഇതിൽ കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് കടുത്ത നിലപാടിലാണ്.
തിരുവല്ല സീറ്റ് തിരിച്ചു പിടിക്കണമെന്നും കോൺഗ്രസിൽ ആവശ്യമുയർന്നെങ്കിലും ഇക്കാര്യം ചർച്ചകളിൽ ഉയർന്നില്ലെന്നാണ് സൂചന.
2021ൽ തൊടുപുഴ, കോതമംഗലം, തൃക്കരിപ്പൂർ, തിരുവല്ല, ചങ്ങനാശേരി, ഇടുക്കി, ഏറ്റുമാനൂർ, കടുത്തുരുത്തി, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ പത്ത് സീറ്റുകളിലാണ് കേരളകോൺഗ്രസ് ജോസഫ് മത്സരിച്ചത്.
എന്നാൽ തൊടുപുഴ, കടുത്തുരുത്തി എന്നീ രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
ഏറ്റുമാനൂരിൽ കഴിഞ്ഞ തവണ കേരളകോൺഗ്രസിന് വേണ്ടി മത്സരിച്ച പ്രിൻസ് ലൂക്കോസ് അന്തരിച്ചതോടെ നിലവിൽ അവർക്ക് അവിടെ മത്സരിക്കാൻ സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയാണുള്ളത്.
/filters:format(webp)/sathyam/media/media_files/2025/11/01/pj-joseph-monce-joseph-2025-11-01-19-47-09.jpg)
അതുകൊണ്ട് തന്നെ നിലവിൽ ആ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഉറപ്പാണ്. ഇതുവരെ കോൺഗ്രസ് മത്സരിച്ചിട്ടില്ലാത്ത കുട്ടനാട് സീറ്റ് ഇക്കഴിഞ്ഞ കുറെ തവണകളിലായി ഇടത് സ്ഥാനാർത്ഥികൾ ജയിക്കുന്ന നിലയാണുള്ളത്.
അതുകൊണ്ട് തന്നെ ഇത്തവണ സീറ്റ് വിട്ട് നൽകണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
ഇടുക്കിയിൽ കോൺഗ്രസ് ചിഹ്നത്തിൽ ഏത് സ്ഥാനാർഥി മത്സരിച്ചാലും ജയിക്കുമെന്ന കാഴ്ചപ്പാടിലാണ് കെപിസിസി. തിരിച്ചു കേരളാ കോൺഗ്രസ് മത്സരിച്ചാൽ പരാജയം ഉറപ്പാണെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us