New Update
/sathyam/media/media_files/2026/03/02/1772449176-2026-03-02-17-51-49.jpg)
കൊല്ലം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ കൊല്ലം ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിന് 23 വർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
Advertisment
പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കേസ്.
പ്രതിയുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് മാനസികനില തകരാറിലായ പെൺകുട്ടിക്ക് ഒന്നര മാസത്തോളം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു.
കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ച കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പിഴത്തുക ഒടുക്കാത്ത പക്ഷം പ്രതി ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us