സി.പി.ഐക്കെതിരായ അധിക്ഷേപം. തിരിച്ചടിച്ച് പാലക്കാട് ജില്ലാ നേതൃത്വം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്. ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവ്. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കാൻ സി.പി.ഐ

ഇതിന് മുമ്പും പലതവണയും നേതാക്കളെ വഴിവിട്ട രീതിയിൽ ആക്ഷേപിക്കുന്ന സി.പി.എമ്മിന്റെ നിലപാട് ഇനി അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം

New Update
AJAY-KUMAR

പാലക്കാട്: സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിനുമെതിരായി സി.പി.എം പാലക്കാട് ജില്ലാസെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ ഉന്നയിച്ച ആരോപണം എൽ.ഡി.എഫ് യോഗത്തിലുയർത്താൻ സി.പി.ഐ തീരുമാനം. 

Advertisment

ഈ മാസം 9ന് ചേരുന്ന യോഗത്തിലാവും വിഷയം ഉന്നയിക്കപ്പെടുക.  ഇതിന് മുമ്പും പലതവണയും നേതാക്കളെ വഴിവിട്ട രീതിയിൽ ആക്ഷേപിക്കുന്ന സി.പി.എമ്മിന്റെ നിലപാട് ഇനി അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനം. അജയകുമാമാറിന്റെ വിമർശനം തരംതാണ നിലവാരത്തിലായെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.

ഇതിനിടെ അജയ് മോഹന് ചുട്ട മറുപടി നൽകി സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹൻദാസും രംഗത്ത് വന്നു. 

SUMALATHA

അജയകുമാറിന് മാനസിക വിഭ്രാന്തിയാണെന്നും സി.പി.എം ജില്ലാ നേതൃത്വം അദ്ദേഹത്തെ നിയന്ത്രിക്കണമെന്നുമായിരുന്നു സുമലത ആവശ്യപ്പെട്ടത്. 

രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 100 വർഷം പാരമ്പര്യമുള്ള പാർട്ടിയാണ് സിപിഐ, ആ പാരമ്പര്യം സിപിഎമ്മിന് പറയാനാകില്ലല്ലോ. 

CPI

പ്രാദേശിക പ്രശ്നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്നും അവർ വ്യക്തമാക്കി. വിഷയം ഇടതുമുന്നണിയോഗത്തിൽ ഉന്നയിക്കപ്പെട്ടാൽ ജില്ലാ തലത്തിൽ ഒതുങ്ങി നിന്നിരുന്ന സി.പി.ഐ- സി.പി.എം പോര് സംസ്ഥാന തലത്തിലേക്ക് എത്തുകയും ചെയ്യും.  

CPM


ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറിക്കൊണ്ടിരിക്കുയാണെന്നും ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സി.പി.ഐക്കാർക്കുള്ളതെന്നും എസ് അജയകുമാർ കുറ്റപ്പെടുത്തിയിരുന്നു. 

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ നേരത്തെ വിലയിരുത്തിയിരുന്നു.

സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലായിരുന്നു വിലയിരുത്തൽ. ഇടതുമുന്നണിയെ സ്‌നേഹിച്ച വിവിധ വിഭാഗങ്ങളിൽ ശക്തമായ വിമർശനം നിലനിൽക്കുന്നു. ഇതാണ് ഫലത്തിൽ തെളിയുന്നത്.

1962473-cpi-binoy-viswam

വോട്ട് ചെയ്യുമെന്ന് കരുതിയ വിവിധ വിഭാഗം ജനങ്ങൾ വോട്ട് ചെയ്തില്ല. മാത്രമല്ല എതിരായി വോട്ട് ചെയ്തതായിട്ടാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്നും സിപിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Advertisment