Advertisment

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് കൊല്ലത്ത് ആവേശോജ്വല സമാപനം. എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു. 17 പേര്‍ പുതുമുഖങ്ങള്‍

അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

New Update
466

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിനിധി സമ്മേളനത്തിന് കൊല്ലത്ത് ആവേശോജ്വല സമാപനം.

Advertisment

സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്‍ ബിന്ദുവിനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എം വി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു


പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെ, കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ്മണി, എസ് ശര്‍മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍?ഗീസ്, ഇ ന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍ എന്നിവരാണ് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍.


ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് പുതുമുഖങ്ങള്‍.


പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍ എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.

അതേസമയം, പത്തനംതിട്ടയില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല. മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജോണ്‍ ബ്രിട്ടാസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം സിപിഎം വിഭാഗീയതയെ തുടര്‍ന്ന് സൂസന്‍ കോടി പുറത്തായി. കരുനാഗപ്പള്ളി വിഭാഗീയതയിലാണ് നടപടി.

ശാന്തകുമാരിയും ആര്‍ ബിന്ദുവുമാണ് പുതിയ വനിതാ അംഗങ്ങള്‍.17 അംഗ സെക്രട്ടറിയേറ്റിൽ കെ കെ ശൈലജ, എംവി ജയരാജൻ, സി എൻ മോഹനൻ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എം ബി രാജേഷ്, പി ജയരാജൻ, കടകംപള്ളി, ഉദയഭാനു, പി ശശി എന്നീ നേതാക്കൾ പരിഗണിക്കപ്പെട്ടില്ല.

Advertisment