കൈപ്പമംഗലം പീഡനം പ്രതിയെ സി പി എം സംരക്ഷിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

New Update
saji manjakadanbil oj8u

തൃശൂർ: കൈപ്പമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയെ പീഡിപിച്ച സി പി എം ലോക്കൽ സെക്രട്ടറിയെ സി പി എം നേതൃത്വത്തിന്റെ നിർദ്ധേശ പ്രകാരം പോലീസ് സംരക്ഷിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisment


പീഡനത്തിനിരയായ കുട്ടിയും മാതാവും രേഖാമൂലം നൽകിയ പരാതി പോലീസ് അവഗണിച്ചിരിക്കുക ആണെന്നും പ്രതിക്കെതിരെ പോക്സോ ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു.


തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പമംഗലം പോലിസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.

\തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ കോർഡിനേറ്റർ പി.കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു.തൃണമൂൽ വനിതാ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറർ ഷൈബാ മുരളിദാസ് മുഖ്യപ്രസംഗം നടത്തി. ഡോ. ദിനേശ് കർത്താ. തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment