New Update
/sathyam/media/media_files/BcTPj29jeGXVyZU2VAc9.jpg)
ആലപ്പുഴ: ആലപ്പുഴ മാവേലിക്കരയിൽ സിപിഒയുടെ ആത്മഹത്യാശ്രമം. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Advertisment
ഉന്നത ഉദ്യോഗസ്ഥൻ്റെ അമിത ജോലി സമ്മർദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മൽ കടവ് പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us