Advertisment

കര്‍ണാടക പൊലീസ് കസ്റ്റഡിയിലിരിക്കെ കാസർഗോഡ് സ്വദേശി ജീവനൊടുക്കിയ നിലയിൽ; മരണം മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ

New Update
V

കാസർഗോഡ്: കര്‍ണാടക പൊലീസ് കസ്റ്റഡിയിലിരിക്കെ കാസർഗോഡ് സ്വദേശി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

Advertisment

മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസർഗോഡ് ബന്തിയോട് മള്ളങ്കൈ സ്വദേശി മുഹമ്മദ് നൗഫലിനെ ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

എന്‍ഡിപിഎസ് കേസില്‍ തടവിലായിരുന്ന നൗഫല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 25 നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Advertisment