കാസര്‍കോട്: തളങ്കര തെരുവത്ത് വിവാഹ വീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയായ പന്തല്‍ ജോലിക്കാരന്‍ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്.
പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു.
ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാര്‍ വേഗത്തില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.