ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2025/01/20/JTALoIQRRMiPohqZdxeq.jpeg)
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പത്തൊന്‍പതുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ട്മാസം മുമ്പാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്.
Advertisment
കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭര്‍ത്താവ് മാഹീനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.
മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്.