സംഘടനാ സംവിധാനം ശക്തമാക്കാൻ സി.കെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി ; സി കെ ജാനു യു ഡി എഫിന് വേണ്ടി രംഗത്ത് ഇറങ്ങുമ്പോൾ ആശങ്കയോടെ എൽ.ഡി.എഫും ബി ജെ പിയും ; ആദിവാസി ദളിത് വോട്ടുകളെ ജാനുവിന് സ്വാധീനിക്കാനായാൽ യുഡിഎഫിന് ഗുണം ചെയ്യും

New Update
C k janu

തിരുവനന്തപുരം : വയനാടിന് പുറത്തേക്ക് ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സി.കെ ജാനു രംഗത്തിറങ്ങുമ്പോൾ അത് ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കും ബിജെപി ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുഡിഎഫിൽ എത്തിയതിന് പിന്നാലെയാണ് ജാനു സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

Advertisment

jrp

ജില്ലാ കമ്മറ്റി , മണ്ഡലം കമ്മറ്റികൾ എന്നിങ്ങനെ സംഘടനാ സംവിധാനം ശക്തമാക്കി പാർട്ടിക്ക് സംഘടിത രൂപം നൽകാൻ സി. കെ ജാനു നടപടികൾ സ്വീകരിച്ചതോടെ ആദിവാസി - ദളിത് വോട്ടുകളിൽ കണ്ണ് വെച്ച സിപിഎമ്മും ബിജെപി യും വെട്ടിലായിരിക്കുകയാണ്.

 എൻഡിഎയിൽ നേരിട്ട അവഗണനയാണ് ജാനുവിനെ യുഡിഎഫിലെത്തിച്ചത്. ജാനു ദളിത് വോട്ടുകളിലേക്ക് കടന്ന് കയറിയാൽ അത് അപകടമാകുമെന്നാണ് സി പി എം വിലയിരുത്തൽ . അതേസമയം സംഘടന ശക്തമാക്കുക എന്നതിൽ യാതൊരു വിട്ട് വീഴ്ച്ചയുമില്ലാതെ മുന്നോട്ട് പോകുന്ന സമീപനമാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടേത്

Advertisment