/sathyam/media/media_files/2025/10/22/kazhakkoottam-technopark-2025-10-22-20-34-45.jpg)
ഡെവോപ്സ് മലയാളം കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ഫെബ്രുവരി 28 ന് ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ശില്പശാല.
സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്‍റും തുടര്‍ന്നുള്ള ഓപ്പറേഷനുകളും ഒരുമിച്ചു കൊണ്ടുവരുന്ന സാങ്കേതിക സമീപനമാണ് ഡെവോപ്സ് സാങ്കേതികവിദ്യ.
സോഫ്റ്റ് വെയര്‍ സംബന്ധിച്ച വിന്യാസ പ്രക്രിയകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനൊപ്പം സോഫ്റ്റ് വെയര്‍ ഡെവലപ്പറും ഓപ്പറേറ്ററും തമ്മിലുള്ള സഹകരണം, വിപണി സാധ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും.
ടെക്നിക്കല്‍ ഫോറത്തിന് പ്ലാറ്റ് ഫോം ആര്‍ക്കിടെക്റ്റ് മനോജ് കുമാര്‍.ടി, യുറോലൈമിലെ ഡെവോപ്സ് എഞ്ചിനീയര്‍ ശ്രീനാഥ് .എസ് എന്നിവര്‍ നേതൃത്വം നല്കും.
ഡെവോപ്സ് സാങ്കേതികവിദ്യ , പ്ലാറ്റ് ഫോം എഞ്ചിനീയറിംഗ് എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശില്പശാല. പരിചയസമ്പന്നരായ വ്യവസായ പ്രൊഫഷണലുകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനൊപ്പം വളര്‍ന്നുവരുന്ന ഡെവോപ്സ് കമ്മ്യൂണിറ്റിയുമായി നെറ്റ് വര്‍ക്കിംഗ് നടത്തുന്നതിനും ഇതിലൂടെ അവസരം ലഭിക്കും.
പ്രവേശനം സൗജന്യം.
രജിസ്ട്രേഷനായി സന്ദര്‍ശിക്കുക: https://makemypass.com/event/dm-meetup-tvm-feb-2026
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 95679 94999.(അജീഷ്)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us